തിരുവാറന്മുള നാഥന്‍ തിരുനാലുതിരിട്ടാതി
ചരിതം ഞാന്‍ ചുരുക്കമായുരചെയ്യുന്നു
വാരിജാക്ഷനവതാരം പാരിലല്ലോ പത്തു ചെയ്തു
വാരിലീലയതില്‍ തൃപ്തിവന്നീലക്കാലം
പാരിലിപ്പോളതിനായിട്ടാരുമറിയാതെ തിരു-
വാറന്മുള മേവിടുന്നു നരകാരാതി
ചിത്സ്വരൂപന്‍ പണ്ട് ഘോരമത്സ്യരൂപം പൂണ്ടു വേദ-
തസ്കരനാമാസുരനെ നിഗ്രഹം ചെയ്തു
മോദമോടെ നാന്മുഖനും വേദമാശു കൊടുത്തോരു
വേദനായകന്‍ മുകുന്ദന്‍ എന്റെ കാര്‍വര്‍ണ്ണന്‍
അപ്രളയവാരിധിയില്‍ സുപ്രമോദം ലീല ചെയ്തു
പദ്മനാഭന്‍ ഭക്തദുഃഖനാശനശീലന്‍
സത്യവ്രതനായ ഭൂപസത്തമം തോനിയിലേറി
മുക്തി നല്‍കും തമ്പുരാന്‍ തന്‍ കൊമ്പില്‍ ബന്ധിച്ചു
കല്പാന്തവാരിയിലൊക്കെ ചില്പ്രകാശന്‍ കളിപ്പിച്ചു
കല്പമാവസാനിച്ചിട്ടും മതി വന്നീല
തോണിലീല രസമെന്നും താനില്‍പുള്ളിലതുമൂലം
വാണീടുന്ന തിരുവാറന്മുളനായകന്‍
വേണികെട്ടി പീലിചൂടി പാണി താളം പിടിച്ചിട്ട്
തോണിതന്നിലെഴുന്നെള്ളീട്ടെന്റെ തമ്പുരാന്‍
വട്ടമൊത്ത കുടക്കീഴില്‍ ഇഷ്ടമൊത്ത ഭക്തരോടും
പാട്ടുപാടി കളിക്കുന്നു വാസുദേവന്‍താന്‍
ഗര്‍വപാരം പെരുത്തൊരു ദുര്‍വാസാമാമുനി പണ്ട്
പര്‍വതാരിമുഖ്യന്മാരെ ശപിക്കമൂലം
പാല്‍ക്കടല്‍ കടഞ്ഞു മുതാക്കമോടെടുത്തു ജര
പാല്‍ക്കടല്‍ കടഞ്ഞു മുതാക്കമോടെടുത്തു ജര-
പോക്കിനെന്ന്‍ അനുഗ്രഹിച്ചു മാമുനി പിന്നെ
മന്ദരമാകുന്നമഹാകുന്നെടുത്താഴിയിലിട്ടു
മന്ദമന്യേ വാസുകിയെ കയറുമാക്കി
അന്നസുരാസുരന്മാരനങ്ങോന്നുപെട്ടു വലിക്കുമ്പോള്‍
കുന്നു കൈവിട്ടാഴി മദ്ധ്യേ താണു പോയ്‌പോലും
ആമയനാശനനന്നോരാമയായി ടെവകള്‍ക്കുള്ളോ -
രാമയം പോക്കുവാന്‍ ഗിരി പുറത്തെടുത്തു
ആഴിതന്നിലാമയായിട്ടൂഴിനാഥന്‍ കളിച്ചതും
പാഴിലല്ലേ ഭക്തജനപാലനം ചെയ് വാന്‍
ഊഴിയെ തിരിചെടുത്തിട്ടാഴിയില്‍ മുങ്ങിയ സുര
ദോഷിയെ കൊല്ലുവാന്‍ പണ്ടു പന്നിയായ് വന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ