2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച

ലാശയങ്ങളുടെ എണ്ണം കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏറ്റവും പ്രധാന ജല വിനോദങ്ങളില്‍ ഒന്ന് ആണ് ജലോല്‍സവങ്ങള്‍ .പണ്ടൊക്കെ കേരളത്തിലെ എണ്ണ പെട്ട ജില്ലകളുടെ മാത്രം സ്വത്ത്‌ ആയിരുന്ന ജലോല്‍സവങ്ങള്‍ ഇന്ന് കേരളം ആകാമാനം പടര്‍ന്നു പന്തലിച്ചു വരുന്നു .
ജലോല്സവങ്ങള്‍ക്ക് കൂടുതല്‍ അന്ഗീകാരങ്ങള്‍ ലഭിക്കുന്ന ഈ കാലത്ത് കളി വള്ളങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരുന്ന്നു ..

പള്ളിയോടങ്ങളും, ചുണ്ടനും,വെപ്പും ,ചുരുളനും ,ഇരുട്ട്കുത്തിയും ,തെക്കനോടിയ്യും ഒക്കെ അണിനിരക്കുന്ന നമ്മുടെ കളിയോടങ്ങളുടെ നിര എണ്ണം കൊണ്ടും ചരിത്രം കൊണ്ടും സമ്പന്നം ആണ് ..ഈ ജലോല്സവങ്ങളെ കുറിച്ചും നമ്മുടെ അഭിമാനങ്ങള്‍ ആയ കളി വള്ളങ്ങളെ കുറച്ചും ഉള്ള വിവരങ്ങള്‍ പരസ്പരം പങ്കു വെക്കാനും ,ഇതിന്റെ ചരിത്രങ്ങള്‍ ,സമകാലീന സംഭവങ്ങള്‍ എല്ലാ വിശകലനം ചെയ്യുന്നതിനും വേണ്ടി ജലോത്സവ പാരമ്പര്യം ഉള്ള കുറച്ചു ആളുകളുമായി തുടങ്ങി വെച്ച ഈ ഗ്രൂപ്പില്‍ ഇപ്പോള്‍ ആയിരത്തി അഞ്ഞൂറില്‍ പരം ജലോത്സവ പ്രേമികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു .ഈ മേഖലയുമായി അധികം പരിചയം ഇല്ലാതിരുന്ന പലരും ഇപ്പോള്‍ കടുത്ത ജലോത്സവ പ്രേമികള്‍ ആണ്.....ആ ഒരു ലക്‌ഷ്യം തന്നെ ആയിരുന്നു നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നതും ..ഇനിയും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാനുണ്ട് നമുക്ക് ..അതിനായി പരിശ്രേമിച്ചു കൊണ്ടേയിരിക്കുക


"""""ജലോല്സവങ്ങളെയും കളി വള്ളങ്ങളെയും നെഞ്ചില്‍ ഏറ്റി ജീവിച്ചു മണ്മറഞ്ഞു പോയ ഒരു തലമുറയ്ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അര്പിച്ചു കൊണ്ട് ഗ്രൂപ്പ്‌ ആറന്മുള പള്ളിയോട സാംസ്‌കാരിക സമിതി നിങ്ങളെ സ്വാഗതം ചെയ്യുന്നു ജലോല്സവങ്ങളുടെ ലോകത്തേക്ക്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ