ശ്രീ പാര്‍ത്ഥ സാരഥിയുടെ പള്ളിയോട നിര്‍മ്മാണം

പള്ളിയോടത്തിനു എഴുതപ്പെട്ട തച്ചുശാസ്ത്രങ്ങല്ല ഇല്ല. ശില്പിയുടെ മനസിലാണ് അളവും കണക്കുകളും. കുടുംബങ്ങള്‍ പാര്യമ്പര്യമായി കൈമാറി പോരുന്നതാണ് പള്ളിയോടങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം. ഇപ്പോള്‍ ഈ മേഖലയില്‍ ഉള്ളവരൊക്കെ പാരമ്പര്യമായി ഈ വിദ്യ അഭ്യസിച്ചവരാണ്. അനന്തശയനാക്രിതിയില്‍ പണിയപ്പെടുന്ന പള്ളിയോടങ്ങളില്‍ ഭഗവാന്റ്റെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മറ്റു നിര്‍മാണങ്ങളില്‍ വ്യത്യസ്തമായി ആത്മീയമായ ഒരു ഉപാസനയാണ്‌ പള്ളിയോട നിര്‍മാണം. ഉളികുത്തുമ്പോള്‍ മുതല്‍ മത്സ്യ മംസ്യാതികള്‍ വെടിഞ്ഞു വ്രതമെടുത്ത് ചെയ്യേണ്ട ഒരു കര്‍മമാണ് പള്ളിയോട നിര്‍മാണം.

                                                  
                                                         ലക്ഷണമൊത്ത മരം 

ആഞ്ഞിലി തടിയിലാണ് പള്ളിയോടങ്ങള്‍ പണിയുക (ചുണ്ടാന്‍ വള്ളങ്ങളും )എളുപ്പം വഴങ്ങുന്ന എന്നതാണ് ആഞ്ഞിലി തടിയുടെ പ്രത്യേകത. വള്ളതിന്റ്റെ സവിശേഷ ആക്രിതിക്കൊത്ത് വളച്ചെടുക്കാന്‍ എളുപ്പം ഇതിനു ലക്ഷണമൊത്ത മരം തന്നെ വേണം വെള്ളക്കെട്ടുള്ളിടത്തെ മരങ്ങള്‍ ഇതിനു അനിയോജ്യമല്ല. അതിനാല്‍ വടക്കുകിഴക്കന്‍ മേഖലകളിലെ തടികളാണ് തിരഞ്ഞെടുക്കുന്നത്. വളവും തിരുവും കബുമില്ലാതെ മോതിരമിട്ടാല്‍ ഊരിപോന്നത്തക്ക മരമാകണം. കുറഞ്ഞത്‌ 40 അടി നീളവും 100 ഇഞ്ചുവണ്ണവും വേണം. 80-100 വർഷം പ്രായമുള്ള തടിയാരിക്കണം. ഇലകളുടെ വലിപ്പ ചെറുപ്പം നോക്കിയാണ് പ്രായം മനസിലാക്കുന്നത്‌. ഒരു പള്ളിയോടം പണിയാൻ ഇത്തരത്തിലുള്ള ആരു മരമെങ്ങിലും വേണ്ടി വരും. മരം മുറിക്കുന്നതിനു മുൻപ് വൃക്ഷ പൂജനടത്തണം പകരം ഒരു തൈ നടുകയും വേണം. കേടു പാടില്ലാതെ നിലത്തുവീഴാതെയാണ് മരം മുറിച്ചെടുക്കുന്നതു.മുറിച്ചെടുത്ത മരം കൈകൊണ്ടു വേണം  അറുത്തെടുക്കാൻ എങ്കിൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ അറുത്തെടുക്കാൻ സാധിക്കയുള്ളൂ. 




                                         അളവും ആകൃതിയും 

പള്ളിയോടങ്ങളുടെ അളവ് നീളം ഉടമ അമരപ്പോക്കം എന്നിങ്ങനെ പറയുന്നു. പള്ളിയോടതിന്റ്റെ വണ്ണമാണ് ഉടമ എന്നത് കൊണ്ട് ഉദേശിക്കുന്നത്. പള്ളിയോടത്തെ മനുഷ്യന്റ്റെ ഉടലിനോടുമപിച്ചാൽ വയറിന്റ്റെ അളവാണ് ഉടമയെന്ന് പറയാം. നീളം കോലിലും ഉടമ അംഗുലത്തിലുമാണ് പറയുക.ഒരു കോൽ 24 അംഗുലമണ് . ഒരു അംഗുലം കൈവിരളിന്റ്റെ വര വരെയുള്ള നീളമാണെന്നാണ് കണക്കു.( 3 cm ) കോലിനു ഓരോ സ്ഥലങ്ങളിലും പല അളവുകളാണ് ആറന്മുളയിലെ കണക്കു പ്രകാരം 73 സെന്റ്റ്റിമീറ്റർ ആണ്. പള്ളിയോടങ്ങളെ വലിപ്പതിന്റ്റെ അടിസ്ഥാനത്തിൽ എ,ബി  എന്നീ രണ്ടു ബാച്ചുകളായി തിരിച്ചിട്ടുണ്ട്. 41 കോലിനു മുകളിൽ നീളവും 64 അംഗുലവും അതിനു മുകളിലോട്ട് അളവുള്ളവയാണ് എ ബാച്ച് അതിനു താഴെക്കുള്ളവ ബി ബാച്ചും. ചുണ്ടാൻ വള്ളങ്ങളുടെ ആകൃതി വീഗതയ്ക്കൊത്തതാണ് എന്നാൽ പള്ളിയോടങ്ങളുടെ ആകൃതി അനന്തശയന രൂപഭങ്ങിയിൽ ഉള്ളതാണ്.ഓരോ പള്ളിയോടങ്ങൾ തമ്മിൽ ആകൃതിയിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകും.


                                                                മാലിപ്പുര

പള്ളിയോടപുരകളിൽ വെച്ച് പള്ളിയോടം പണിയാറില്ല അതിനായി പ്രത്യേകം മാലിപ്പുര നിർമിക്കും.വള്ളത്തിന്റ്റെ രൂപ രേഖ തയ്യാറാക്കുന്നത് കടലാസിലല്ല കലപ്പലകയിലാണ്. പലകയിൽ ഉണ്ടാക്കുന്ന ഈ രൂപ രീഖയിലാണ് മുഴുവൻ അളവുകളും കണക്കുകളും. കടലാസ്സിൽ വരച്ചാൽ കാലപ്പഴക്കം കൊണ്ട് അളവുകളും കണക്കുകളും മാറാൻ സാധ്യത ഉള്ളതിനാലാണ് പലകയിൽ വരയ്ക്കുന്നത്. കലപ്പലകയിലെ അളവുകൾ പെരുക്കി അച്ചുണ്ടാക്കയാണ് തുടർന്നുള്ള പണി. ഓരോ പള്ളിയോടത്തിനും പ്രത്യേകം അച്ചുക്കളാണ് ഉപയോഗിക്കുന്നത്. ഒന്നിലേറെ തടികൾ കൊണ്ടാണ് അച്ചുണ്ടാക്കുന്നെ ഈ അച്ചുകളാണ് വള്ളങ്ങളുടെ ആകൃതി നിർണയിക്കുന്നത്‌. കുറുകെ ഉള്ള ആകൃതി നോക്കിയാൽ ചുണ്ടാൻ വള്ളങ്ങൾ ' ർ ' ആകൃതിയിൽ ആണെങ്ങിൽ പള്ളിയോടങ്ങൾ  'ള്ള' ആകൃതിയിലാണ് രൂപ കല്പന ചെയ്യുന്നത്. വെള്ളതിന്റ്റെ അളവ് നോക്കി കുറ്റിഅടിച്ചു സ്ഥാപിക്കുന്ന പടങ്ങിലാണ് അച്ചു സ്ഥാപിക്കുക. വളരെ സൂക്ഷ്മമവും  കൃത്യവുമായി അളവെടുക്കാൻ കഴിയുന്ന 'തമനം' എന്ന ഉപകരണമാണ് വെള്ളത്തിന്റ്റെ അളവ് നോക്കാൻ ഉപയോഗിക്കുന്നത്. കമഴ്ത്തിവെച്ച രീതിയിലാരിക്കും ആദ്യം പള്ളിയോടം പണിയുക നടുക്കുനിന്നും തുടങ്ങി വശങ്ങളിലേക്ക് എന്ന ക്രമത്തിലാണ് പണികൾ പുരോഗമിക്കുക. ആദ്യം സ്ഥാപിക്കുന്ന ഏറ്റവും അടിയിലെ പലകയാണ് 'ഏരാവ്' അതിനോട് ചേർന്ന് വരുന്ന പലക 'മാതാവ്‌' ഇവ രണ്ടും ചേർന്ന് വരുന്ന ഭാഗത്തിന് 'കോത്' എന്ന് പേര് പറയും. മാതാവ്‌ പലക കഴിഞ്ഞു വരുന്ന ഭാഗം 'ചില്ലോരായം' എന്നു പറയും അതിനു ശേഷം വങു. വല്ലത്തിന്റ്റെ വങ്ങു അല്ലേൽ വിളുബാണ് വങ്ങു. പള്ളിയോടതിന്റ്റെ കെട്ടുറപ്പിനായി ഏരാവിനും മാതാവിനും കുറുകെ പടികൾക്ക് താഴെ മണിക്കാൽ എന്ന ഭാഗമുണ്ടാകും. ചില്ലോരായത്തിന്റ്റെ പണികൾ പൂർത്തിയാക്കി കഴിഞ്ഞാൽ പള്ളിയോടം മലർത്തും ചെയിൻ ബ്ലോക്ക്‌ ഉപയോഗിച്ചാണ്‌ മലർത്തുന്നതു അപ്പോഴും അച്ചു അതെ പോലെ കാണും  പടികളും ഉറപ്പിച്ചു കഴിഞ്ഞേ അച്ചു അഴിച്ചു മാറ്റുകയുല്ലു. 
  

    
                                                                                



 ഏറ്റവും ഓടിവിലാണ് അമരത്തിന്റ്റെ നിർമാണം അമരപ്പൊക്കം പ്രവ്ടിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ അമരപ്പോക്കം കൂടിയ പള്ളിയോടങ്ങൾക്കാണ് പ്രീയം. പക്ഷെ മറ്റു അളവുകൾക്ക് അനുപാതികമായെ  അമരപ്പോക്കം പാടുള്ളൂ. അല്ലെങ്ങിൽ പള്ളിയോടം മറിയാൻ സാധ്യത ഉണ്ട്. തോപ്പിതടിയാണ് അമരത്തിന്റ്റെ ഏറ്റവും മുകളിൽ വരുന്ന ഭാഗം നെട്ടിപ്പലകയാണ് മുഖ്യഭാഗം. അമരച്ചാർത്തു അണിയുന്നത് ഈ നെട്ടിപലകയിലാണ്. അമരത്തിന്റ്റെ വശങ്ങളിലായി അടുക്കു പലകകൾ ഉണ്ട്. മുന്നിൽ ആട എന്ന ഭാഗം അമരത്തെ കൊത്തുപണിയുള്ള ഭാഗത്തിന് പനയോല എന്നാണ് പറയുക. കൊത്തുപണികൾ പല പള്ളിയോടങ്ങൾക്കും പലതാണ് അത് നിർണയിക്കുന്നത്‌ ശിപിയുടെ മനോധർമമാണ്.




                                                                         ആണി 

പള്ളിയോടങ്ങളുടെ ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുന്നത് സാധാരണ ആണി ഉപയോഗിച്ചല്ല. ഇതിനുള്ള ആണി പ്രത്യേകം നിർമ്മിച്ചെടുക്കയാണ്. മലിപ്പുരയ്ക്ക് അടുതുതന്നെ ആലയും കാണും ഇവിടെ ആണ്  ആണി നിർമിക്കുന്നത് ഇങ്ങനെ നിർമിക്കുന്ന ആണി തറ എന്നാണ് പേര്. 16 മില്ലിമീറ്റർ ഇരുമ്പ് കമ്പി ചെറിയ കഷ്ണങ്ങൾ ആക്കിയാണ് ആണി നിർമിക്കുന്നത്. ഉരുളൻ കമ്പി അടിച്ചു ചതുരാകൃതിയിൽ ആക്കിയാണ് ആണി നിർമ്മിക്കുന്നത് വെള്ളം കയറാതിരിക്കാനാണ് ഇങ്ങനെ നിർമ്മിക്കുന്നത്. കമ്പി കഷണത്തിന്റ്റെ ഒരു ഭാഗം അടിച്ചു പരത്തി കുടയക്കും. ഓരോ ഭാഗത്തും അടിക്കുന്ന ആണിയുടെ കുടയും ആകൃതിയും പലതാണ്. ആണിയുടെ മറ്റേ തലയ്ക്കൽ 'മലർ' എന്നു പേരുള്ള ചതുരപ്പട്ട കയറ്റി ഇട്ട ശേഷമാണു ആണി അടിച്ചുരപ്പിക്കുന്നെ  ഇതിനെ തറ മുറുക്കൽ എന്നു അറിയപ്പെടും. മുക്കാൽ ഇഞ്ച് ഇരുമ്പ് പട്ടയിൽ സമച്ചതുരക്രിതിയിൽ മുറിച്ചെടുത്തു ധ്വാരമിട്ടാണ് മലർ നിർമ്മിക്കുന്നത്. ഒരു പള്ളിയോടം നിർമ്മിക്കാൻ ഏകദേശം 3000 ത്തോളം ആണികൾ വേണ്ടിവരും ഒരു ദിവസം പത്തു ആണികൾ മാത്രമേ നിർമ്മിക്കാൻ കഴിയുകയുള്ളൂ അതിനാൽ വള്ളംപണി കഴിയുന്ന ദിനം വരെ ആണി നിർമാണവും തുടർന്ന് കൊണ്ടേ ഇരിക്കും.



                                            പള്ളിയോടപ്പുര

കരയിൽ പള്ളിയോടം നീരണിയുന്ന കടവിനോടു ചേർന്നാകും പള്ളിയോടപ്പുര നിർമ്മിക്കുക. പള്ളിയോടപ്പുരയിൽ നിന്നും കടവിലേക്കുള്ള വഴിയിൽ മടലിട്ടു അതിനുമുകളിൽ കൂടെ ആണ് പള്ളിയോടം ഇറക്കുന്നത്‌. പള്ളിയോടപ്പുരയും ഭഗവൽ സാനിധ്യം ഉണ്ടെന്നാണ് വിശ്വാസം  ആയതിനാൽ സ്ത്രീകൾക്കു പ്രവേശനമില്ല പാദരക്ഷകൾ ഊരിയ ശേഷമെ പള്ളിയോടപുരയിലും കയറുകയുള്ളു. പള്ളിയോടം സൂക്ഷിക്കുന്നത് അതിപ്രധാനമാണ് നെയ്യ് പുരട്ടിയാണ് സൂക്ഷിക്കുന്നത്  വർഷത്തിൽ രണ്ടു തവണ നെയ്യ് പുരട്ടും ഒരു തവണത്തേക്ക് തന്നെ ആറു പാട്ട നെയ്യാകും. പള്ളിയോടം നീരണിയുന്നേനു മുൻപും നെയ്യ് പുരട്ടും വെള്ളത്തിൽ നിന്നും തടിയെ സംരക്ഷിക്കാനും വെള്ളത്തിൽ കൂടെ വേഗത്തിൽ നീങ്ങുന്നെനും ഇതു സഹായിക്കും.


 
  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ